News Kerala

പോലീസ് അന്വേഷണവും വാര്‍ത്തകളും കൂസാതെ നാപ്‌റ്റോളിന്റെ പേരിലുള്ള സമ്മാന തട്ടിപ്പ് തുടരുന്നു

ഇടുക്കി: പോലീസ് അന്വേഷണവും വാര്‍ത്തകളും കൂസാതെ നാപ്‌റ്റോളിന്റെ പേരിലുള്ള സമ്മാന തട്ടിപ്പ് തുടരുന്നു. വാര്‍ത്തകള്‍ പുറത്തുവന്നിട്ടും തട്ടിപ്പ് സംഘത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഹാര്‍ കേന്ദ്രമാക്കിയ സംഘത്തിന് കേരളത്തില്‍ നിന്ന് സഹായം കിട്ടുന്നുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പോലീസിന് ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോടികള്‍ സംഘം തട്ടിയെടുത്തതായാണ് സൂചന. നാപ്‌റ്റോളിലെ ചില ജീവനക്കാര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.