News Kerala

മൂന്ന് ഫ്ലാറ്റുകൾ തകർത്തു; ഇനി ​ഗോൾഡൻ കായലോരം, ഏറ്റവും വിഷമകരമായ ദൗത്യം

കൊച്ചി: മൂന്നാമത്തെ ഫ്ലാറ്റാണ് പതിനൊന്ന് മണിക്ക് പൊളിഞ്ഞുവീണത്. ഇനി രണ്ട് മണിക്ക് ​ഗോൾഡൻ കായലോരം ഫ്ലാറ്റ് കൂടി പൊളിക്കും. പതിനഞ്ച് കിലോ സ്ഫോടക വസ്തു മാത്രമാണ് ഉപയോ​ഗിക്കുന്നത്. ചെറിയ ഫ്ലാറ്റ് ആണെങ്കിലും സാങ്കേതികമായി പൊളിച്ചുമാറ്റാൻ ഏറ്റവും വിഷമകരമായ ഫ്ലാറ്റാണ് ​ഗോൾഡൻ കായലോരം.