News Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 25 കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. എട്ട് കോടിയോളം വില വരുന്ന 25 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. തിരുമല സ്വദേശി സുനില്‍ എന്നയാളില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്കൊപ്പം യാത്ര ചെയ്ത മറ്റൊരാളെക്കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.