News Kerala

തിരുവനന്തപുരം സ്വര്‍ണക്കടത്ത് പരിശോധനാ വിവരം കസ്റ്റംസില്‍ നിന്ന് ചോര്‍ന്നു

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് പരിശോധനാ വിവരം കസ്റ്റംസില്‍ നിന്ന് ചോര്‍ന്നു. സ്വര്‍ണക്കടത്തുകാരെ പിടിക്കാന്‍ ഡിആര്‍ഐ വിമാനത്താവളത്തിലെത്തിയ വിവരം മുന്‍കൂട്ടി അറിഞ്ഞു. ദുബായില്‍ നിന്നെത്തിയ യുവതിയെ പരിശോധിക്കാന്‍ വനിതാ ഉദ്യോഗസ്ഥയെ വേണമെന്ന് ഡിആര്‍ഐ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണനെയാണ് അറിയിച്ചിരുന്നത്. അതിനാല്‍ തന്നെ വിവരം ചോര്‍ന്നതില്‍ രാധാകൃഷ്ണനെയാണ് സംശയിക്കുന്നതും.