News Kerala

മന്ത്രി കെ.ടി.ജലീലിന് പൂര്‍ണ സംരക്ഷണം ഒരുക്കാന്‍ ഭരണതലത്തില്‍ ധാരണ

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് വിധേയനായെങ്കിലും മന്ത്രി കെ.ടി.ജലീലിന് പൂര്‍ണ സംരക്ഷണം ഒരുക്കാന്‍ ഭരണതലത്തില്‍ ധാരണ. സര്‍ക്കാരും സി.പി.എമ്മും ആരോപണത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍ ജലീലിനെ മാത്രം കൈവിടുന്നത് ദോഷം ആകുമെന്നാണ് വിലയിരുത്തല്‍.