News Kerala

സ്വര്‍ണക്കടത്ത് കേസില്‍ 10 പ്രതികള്‍ക്ക് ജാമ്യം; മൂന്ന് പേരുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ 10 പ്രതികള്‍ക്ക് എന്‍.ഐ.എ കോടതിയുടെ ജാമ്യം. കേസുമായി ബന്ധപ്പെട്ട് പണം നിക്ഷേപിച്ച എല്ലാവര്‍ക്കും ഭീകരപ്രവര്‍ത്തനത്തില്‍പങ്കുണ്ടെന്ന് തെളിയിക്കാനാകില്ലെന്നാണ് കോടതി നിരീക്ഷണം. സംശയത്തിന്റെ പുറത്ത് ചെറിയ കുറ്റം ചെയ്തവരെ കൂടുതല്‍ കാലം തടവില്‍ പാര്‍പ്പിക്കാനാകില്ലെന്നും കോടതി.