News Kerala

പത്താം ക്ലാസ് വിജയിച്ചവരുടെ ടി.സി നല്‍കാതെ സ്വകാര്യ സ്‌കൂള്‍

മലപ്പുറം: പത്താം ക്ലാസ് ജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി. നല്‍കാന്‍ വിസമ്മതിച്ച് നിലമ്പൂരിലെ സ്വകാര്യ സ്‌കൂള്‍. പാലുണ്ട ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂളാണ് പ്ലസ് ടൂവിനും സ്‌കൂളില്‍ തുടരണമെന്ന നിബന്ധന വച്ചത്. ഇല്ലെങ്കില്‍ പ്ലസ് വണ്‍ പ്ലസ് ടു ഫീസായ ഒരു ലക്ഷത്തിലധികം രൂപ ഒരുമിച്ച് നല്‍കണമെന്നാണ് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്. രക്ഷിതാക്കളാണ് ഇക്കാര്യം മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്.