News Kerala

കയ്യില്‍ പണമുണ്ടോ? എങ്കില്‍ വിശേഷദിവസങ്ങളില്‍ താരങ്ങള്‍ നിങ്ങളെ ആശംസകളറിയിക്കും

കൊച്ചി: കയ്യില്‍ പണമുണ്ടെങ്കില്‍ വിശേഷദിവസങ്ങളില്‍ താരങ്ങള്‍ നിങ്ങളെ ആശംസിക്കുന്ന രീതി കേരളത്തിലും പ്രചാരത്തിലാകുന്നു. ഇതിന് ചുക്കാന്‍ പിടിക്കുന്ന നിരവധി സൈറ്റുകള്‍ ഇപ്പോള്‍ സജീവമാണ്. ബോളിവുഡ് താരങ്ങള്‍ മുതല്‍ പ്രമുഖ താരങ്ങളുടെ ഡ്യൂപ്പുകള്‍ വരെ ഇതിനായി രംഗത്തുണ്ട്.