News Kerala

നാളികേര വികസന കോര്‍പ്പറേഷനിലെ ജീവനക്കാരുടെ പ്രശ്‌നത്തില്‍ പരിഹാരം കാണുമെന്ന് സര്‍ക്കാര്‍

കൊച്ചി: നാളികേര വികസന കോര്‍പ്പറേഷനിലെ ആനുകൂല്യം കിട്ടാത്ത ജീവനക്കാരുടെ പ്രശ്‌നത്തില്‍ പരിഹാരം കാണാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്ക് ഉറപ്പുനല്‍കി. ഇന്നലെ കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരായി സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇന്നലെ സംസാരിച്ചതെന്നും ഇതിനെ സര്‍ക്കാരിനെതിരായ വിമര്‍ശനമായി കാണേണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിശദീകരിച്ചു.