News Kerala

ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. പിന്‍വാങ്ങല്‍ ലക്ഷണമുള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി എക്‌സൈസ് ഓപീസില്‍ ഹാജരാക്കണം. എക്‌സസ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം. ഇതിനായി ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. ഒരാള്‍ക്ക് ഒന്നിലധികം പാസും ലഭിക്കില്ല.