News Kerala

പൊതുപണിമുടക്കില്‍ ഓഫീസുകള്‍ സ്തംഭിച്ചു

തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ സെക്രട്ടറിയേറ്റിന്റെയും മറ്റ് സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. തിരുവനന്തപുരത്ത് ചാലയിലടക്കം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പാതയോര പൊതുയോഗ നിരോധനനിയമം ലംഘിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരക്കാര്‍ പൊതുയോഗം സംഘടിപ്പിച്ചത് ഗതാഗതം തടസമുണ്ടാക്കി.