News Kerala

സംസ്ഥാനത്തെ റബര്‍കര്‍ഷകര്‍ക്ക് വില സ്ഥിരതാഫണ്ട് ഇനത്തില്‍ കിട്ടാനുളളത് പത്തുമാസത്തെ കുടിശിക

കൊച്ചി: സംസ്ഥാനത്തെ റബര്‍കര്‍ഷകര്‍ക്ക് വില സ്ഥിരതാഫണ്ട് ഇനത്തില്‍ കിട്ടാനുളളത് പത്തുമാസത്തെ കുടിശിക.വില സ്ഥിരതാഫണ്ടുള്‍പ്പടെ 150 രൂപ കിട്ടിയാലും നഷ്ടം ബാക്കിയാണന്നിരിക്കെയാണ് ഈ തുകപോലും നല്‍കാത്തത്. മാര്‍ച്ചുമാസത്തില്‍ നല്‍കിയ ബില്ലിന്റെ പണമാണ് ഏറ്റവുമൊടുവില്‍ കിട്ടിയത്. വില സ്ഥിരതാഫണ്ട് പത്തുരൂപ പോലും കൂട്ടാന്‍ സര്‍ക്കാര്‍ തയാറുമല്ല.