News Kerala

ബിഗ് ഡാറ്റ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോക്ടര്‍ വി എ അരുണ്‍ കുമാര്‍ രചിച്ച ബിഗ് ഡാറ്റ എന്ന പുസ്തകത്തിന്റെ പ്രകാശനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു. ആധുനികലോകത്തെ സര്‍വ്വ മേഖലകളിലും സ്വാധീനം ചെലുത്തുന്ന സാങ്കേതികവിദ്യയാണ് ബിഗ് ഡാറ്റ. പുതിയ സാങ്കേതിക വിദ്യയെ കുറിച്ച് സവിസ്തരം ബിഗ് ഡേറ്റ എന്ന പുസ്തകത്തില്‍ വിശദമാക്കുന്നു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അഡ്വക്കേറ്റ് ചെറുന്നിയൂര്‍ ശശിധരന്‍ നായരും പങ്കെടുത്തു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ മകനാണ് പുസ്തകം രചിച്ച ഡോക്ടര്‍ വി.എ അരുണ്‍ കുമാര്‍.