News Kerala

ജാമ്യവ്യവസ്ഥ ലംഘിച്ചു; ഇബ്രാഹിം കുഞ്ഞിന് ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മുസ്ലീംലീഗിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടി ജില്ലക്ക് പുറത്തുപോകാനുള്ള ഇബ്രാംഹിംകുഞ്ഞിന്റെ നീക്കം പൊളിച്ച് സര്‍ക്കാര്‍. ഗുരുതര ആരോഗ്യപ്രശ്‌നം ഉണ്ടെന്ന് വരുത്തി ജാമ്യം നേടിയ ഇബ്രാഹിംകുഞ്ഞ് ഇതിന് വിരുദ്ധമായി പാര്‍ട്ടി സമ്മേളനങ്ങളിലടക്കം പങ്കെടുത്തുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതില്‍ ഹൈക്കോടതിയും കടത്ത നിലപാട് എടുത്തതോടെ ഹര്‍ജി പിന്‍വലിച്ച് ഇബ്രാഹിംകുഞ്ഞ് തടിയൂരി.

Mathrubhumi News is now available on WhatsApp. Click here to subscribe.