News Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫീസില്‍ ഹാജരാകുന്നതിന് ഇളവ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരായ ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, അവയവ മാറ്റം നടന്നവര്‍, കാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ക്ക് ഓഫീസില്‍ ഹാജരാകുന്നതില്‍ ഇളവ്. ഇവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കി ഉത്തരവായി. സര്‍ക്കാര്‍ ഓഫീസുകളില്‍ 100% ഹാജര്‍ പുനഃസ്ഥാപിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. അതു കൊണ്ടാണ് സ്പഷ്ടത വരുത്തി ഇപ്പോള്‍ ഉത്തരവിറക്കിയത്.