News Kerala

കര്‍ഷകരുടെ വായ്പകളുടെ മൊറട്ടോറിയം നീട്ടി

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍. കര്‍ഷകരുടെ എല്ലാ തരം വായ്പകളുടെയും മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടി. വിളനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കാനും കര്‍ഷക കടാശ്വാസ കമ്മീഷന്‍ നല്‍കുന്ന സഹായ പരിധി രണ്ട് ലക്ഷം രൂപയക്കി ഉയര്‍ത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.