News Kerala

തീരദേശനിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടിക നല്‍കിയില്ല; സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി

ന്യൂഡല്‍ഹി: കേരളത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ സംബന്ധിച്ച മേജര്‍ രവിയുടെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി സുപ്രീംകോടതി. തീരദേശ പരിപാലന നിയമം ലംഘിച്ച് കേരളത്തില്‍ നിര്‍മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക കോടതിക്ക് കൈമാറുന്നില്ല എന്ന് കാണിച്ചാണ് മേജര്‍ രവിയുടെ ഹര്‍ജി. വിഷയം അതീവ ഗൗരവം ഉള്ളതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര.