News Kerala

കവളപ്പാറയില്‍ ദുരന്തബാധിതരെ പുനഃരധിവസിപ്പിക്കാനുള്ള ഭവന പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി

മലപ്പുറം: കവളപ്പാറയിലെ ദുരന്തബാധിതരെ പുനഃരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. ഒമ്പത് ഏക്കറില്‍ സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതി വഴി വീടുകള്‍ നിര്‍മ്മിക്കും. ഉരുള്‍പൊട്ടലില്‍ 59 ജീവന്‍ പൊലിഞ്ഞ നിലമ്പൂര്‍ കവളപ്പാറയില്‍ അവശേഷിക്കുന്നവരെയെല്ലാം ഒരു കുടക്കീഴില്‍ എത്തിക്കുന്നു എന്നതാണ് പ്രത്യേകത.