News Kerala

ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് മെസ് സബ്സിഡി അനുവദിച്ച് സർക്കാർ

സന്നിധാനം: ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് മെസ് സബ്സിഡി അനുവദിച്ച് സർക്കാർ. സബ്സിഡിയായി 25 ലക്ഷം രൂപ അനുവദിച്ചാണ് ഉത്തരവായത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ മെസുകളിൽ പോലീസുകാർക്ക് സൗജന്യ ഭക്ഷണം നിർത്തലാക്കിയ തീരുമാനത്തിന് എതിരെ വിമർശനം ഉയർന്നിരുന്നു.