News Kerala

സംസ്ഥാന സര്‍ക്കാര്‍ ഹെലിക്കോപ്റ്റര്‍ വാടകയ്ക് എടുക്കാനായി പവന്‍ ഹന്‍സ് കന്പനിക്ക് 1.5 കോടി കൈമാറി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഹെലിക്കോപ്റ്റര്‍ വാടകയ്ക് എടുക്കാനായി പവന്‍ ഹന്‍സ് കന്പനിക്ക് 1.5 കോടി കൈമാറി. ഇന്നലെ ട്രഷറിയില്‍ നിന്നുമാണ് തുക നല്‍കിയത്. കൊറോണയുടെ ഭാഗമായി ചെലവ് ചുരുക്കല്‍ നടക്കുന്നതിനിടെയാണ് തുക കൈമാറിയത്. ഫെബ്രുവരിയില്‍ തന്നെ തുക നല്‍കാന്‍ ധനകാര്യവകുപ്പ് അനുമതി നല്‍കി ഉത്തരവിറക്കിയിരുന്നു.