News Kerala

ചിന്നക്കനാലില്‍ 11 ഏക്കറോളം ഭൂമി സര്‍ക്കാരിന് നഷ്ടമായി

ഇടുക്കി: മൂന്നാര്‍ ദൗത്യകാലത്ത് ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ബോര്‍ഡ് വെച്ച 30 കോടി രൂപയുടെ ഭൂമി മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി കൈക്കലാക്കി. വ്യാജ പട്ടയമാണെന്ന് കണ്ടെത്തിയെങ്കിലും റവന്യു ഉദ്യോഗസ്ഥരുടെ മനഃപൂര്‍വ്വമായ വീഴ്ച കാരണം ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ കേസ് തോറ്റു. മുംബൈ കമ്പനിക്ക് ഭൂമി പോക്കുവരവ് ചെയ്ത് നല്‍കാന്‍ കോടതി ഉത്തരവിട്ടതോടെ ചിന്നക്കനാലിലെ കണ്ണായ 11 ഏക്കറോളം വരുന്ന ഭൂമിയാണ് സര്‍ക്കാരിന് നഷ്ടമായത്. ഭൂമാഫിയയ്ക്ക് വഴങ്ങി സര്‍ക്കാര്‍ മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര.