News Kerala

പ്രഥമ കെ.എന്‍.പി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമി ഓണ്‍ലൈന്‍ സബ് എഡിറ്റര്‍ നിലീന അത്തോളിക്ക്

കൊല്ലം: കൊല്ലം പ്രസ് ക്‌ളബും കെ.എന്‍.പി കുറുപ്പ് കുടുംബട്രസ്റ്റും ഏര്‍പ്പെടുത്തിയ പ്രഥമ കെ.എന്‍.പി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമി ഓണ്‍ലൈന്‍ സബ് എഡിറ്റര്‍ നിലീന അത്തോളിക്ക് സമ്മാനിച്ചു. പ്രസ് ക്‌ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അവാര്‍ഡ് സമര്‍പ്പിച്ചത്. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, അജിത്ത് ശ്രീനിവാസന്‍, ജി.ബിജു, സുജിത്ത് സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.