News Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ സഹായിക്കില്ല; പ്രഖ്യാപിച്ച 70 കോടി നല്‍കില്ല

തിരുവനന്തപുരം: കഴിഞ്ഞ ബജറ്റില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രഖ്യാപിച്ച 70 കോടി രൂപ സാമ്പത്തിക ബാധ്യത കാരണമാക്കി സര്‍ക്കാര്‍ ഇനി നല്‍കില്ല. ദേവസ്വം ബോര്‍ഡിന് കവനന്റ് പ്രകാരം അവകാശപ്പെട്ട 80 ലക്ഷം രൂപയും സര്‍ക്കാര്‍ ഇക്കൊല്ലം നല്‍കിയിട്ടില്ല. ദേവസ്വം ബോര്‍ഡിന് ശബരിമലയിലെ വരുമാനം വര്‍ധിച്ചെന്നാണ് ധനമന്ത്രി ഡോ ടി എം തോമസ് ഐസക്കിന്റെ വിശദീകരണം.