News Kerala

കാഷ്യൂ കോർപറേഷൻ അഴിമതി: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ സര്‍ക്കാര്‍ നിരസിച്ചു

തിരുവനന്തപുരം: കാഷ്യൂ കോര്‍പ്പറേഷനില്‍ 500 കോടിയുടെ അഴിമതി നടത്തിയ കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സിബിഐയുടെ അപേക്ഷ സംസ്ഥാനസര്‍ക്കാര്‍ നിരസിച്ചു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരന്‍ ഖാദി ബോര്‍ഡ് സെക്രട്ടറി കെ എ രതീഷ് അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ആണ് സര്‍ക്കാര്‍ നിഷേധിച്ചത്.