News Kerala

നടുവണ്ണൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഇത്തവണയും അഡ്മിഷന് തിരക്ക്

കോഴിക്കോട്: രാത്രി ഉറക്കമൊഴിഞ്ഞ് ക്യൂ നിന്ന് സ്‌കൂള്‍ പ്രവേശനം നേടുന്ന നടുവണ്ണൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഇത്തവണയും അഡ്മിഷന് തിരക്കാണ്. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്ക് ഇവിടേക്ക് കുട്ടികള്‍ ഇക്കൊല്ലം കൂടുതലായി എത്തി. പ്രവേശനം അവസാനിച്ചു എന്ന് അറിയിപ്പ് നല്‍കിയിട്ടും ആള്‍ക്കാര്‍ തേടിയെത്തുകയാണ് ഇവിടെ.