News Kerala

വിദ്യാര്‍ത്ഥിക്ക് നിപ ബാധിച്ചത് വവ്വാല്‍ കടിച്ച പേരക്കയില്‍ നിന്നെന്ന് സംശയം

ന്യൂഡല്‍ഹി: കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ ബാധിച്ചത് വവ്വാല്‍ കടിച്ച പേരക്ക കഴിച്ചതില്‍ നിന്നാണെന്ന് സംശയം. രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് വവ്വാല്‍ കടിച്ച ചീഞ്ഞ പേരക്ക കഴിച്ചിരുന്നു എന്ന് കേന്ദ്ര സംഘം ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. നിപ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ കേരളത്തിലെത്തിയ കേന്ദ്ര വിദഗ്ധ സംഘം രോഗബാധിതനായ വിദ്യര്‍ഥിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തരത്തില്‍ നേരിട്ട് സംസാരിച്ച സമയത്താണ് താന്‍ രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് താന്‍ പേരയ്ക്ക കഴിച്ചിരുന്നുവെന്ന് വിദ്യാര്‍ത്ഥി വ്യക്തമാക്കിയത്.