News Kerala

ഹബീബ് റഹ്മാന്‍ മുഖ്യസൂത്രധാരനെന്ന് എന്‍.ഐ.എ

കൊച്ചി: കേരളത്തില്‍ നിന്നുള്ള ഐ.എസ്. റിക്രൂട്ട്‌മെന്റിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളാണ് ഹബീബ് റഹ്മാനാണ് എന്‍.ഐ.എ. ഐ.എസ്സില്‍ ചേരുക എന്ന ലക്ഷ്യത്തോടെയാണ് ഹബീബ് ഉള്‍പ്പെടുന്ന സംഘം മസ്‌കറ്റ് വഴി ഇറാനില്‍ എത്തിയത്. ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഹബീബിനെ കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.