News Kerala

മുതിരപ്പുഴയില്‍ കൗതുകമായി പാറയില്‍ തെളിഞ്ഞ കൈ രൂപം

മൂന്നാര്‍: ഇരമ്പിയാര്‍ത്ത മൂന്നാറിലെ മുതിരപ്പുഴ ശാന്തത കൈവരിച്ചതോടെ തെളിഞ്ഞ കൈയുടെ രൂപം നാട്ടുകാര്‍ക്ക് കൗതുകമായി. വലതുകൈ മുഷ്ടിയുടെ പുറം ഭാഗം പോലെ തോന്നിക്കുന്ന രൂപം കാണാന്‍ നിരവധി പേരാണ് എത്തിയത്.