News Kerala

സമരങ്ങളിലും ഹര്‍ത്താലുകളിലും സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ നിയമം

തിരുവനന്തപുരം: സമരങ്ങളിലും ഹര്‍ത്താലുകളിലും സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ക്ക് നാശം വരുത്തിയാല്‍ ഒരുകൊല്ലം മുതല്‍ അഞ്ച് കൊല്ലം വരെ ശിക്ഷ ലഭിക്കുന്ന വ്യവസ്ഥ അടങ്ങുന്നതാണ് നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സ് ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം അംഗീകരിക്കും.