News Kerala

ഹര്‍ത്താല്‍ കോടതി അലക്ഷ്യവും ക്രിമിനല്‍ കുറ്റവുമെന്ന് ഹൈക്കോടതി

കൊച്ചി: നിയമ വിരുദ്ധമായി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. മുന്‍കൂര്‍ അനുമതിയില്ലാതെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യക്കോസിന് കോടതിയലക്ഷ്യ നോട്ടീസയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവര്‍ക്കും നോട്ടീസയക്കാന്‍ നിര്‍ദേശിച്ചു.