News Kerala

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ നിയമനം: പിഎസ്‌സി ലിസ്റ്റില്‍ നിന്ന് നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ നിയമനത്തിന് പി.എസ്.സി അഡൈ്വസ് മെമോ ലഭിച്ചവര്‍ക്കാണ് അര്‍ഹതയെന്ന് ഹൈക്കോടതി. ആനുകൂല്യങ്ങള്‍ നല്‍കാതെയാണ് പിരിച്ചുവിട്ടതെന്ന് എംപാനലുകാര്‍ക്ക് പരാതിയുണ്ടെങ്കില്‍ ലേബര്‍ കോടതിയെ സമീപിക്കാം. താത്കാലിക ജീവനക്കാരുടെ സേവനം 180 ദിവസത്തില്‍ കൂടാന്‍ പാടില്ലെന്ന ചട്ടം ഏവര്‍ക്കും ബാധകമാണെന്ന് കോടതി ഓര്‍മിപ്പിച്ചു.