News Kerala

ചിറ്റിലപ്പളളിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍നിന്ന് വീണ് പരുക്കേറ്റതിന് നഷ്ടപരിഹാരം തേടി യുവാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പളളിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പാര്‍ക്ക് ഉടമയായ ചിറ്റിലപ്പളളിയുടെ നഷ്ടപരിഹാരം നല്‍കാത്തനടപടിയെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് കോടതി പറഞ്ഞു. എത്ര പണമുണ്ടാക്കിയാലും അതില്‍ ഒരുതരിപോലും മുകളിലേയ്ക്ക് കൊണ്ടുപോകാനാകില്ലെന്നും കോടതി പരാമര്‍ശിച്ചു.