News Kerala

കളമശ്ശേരിയിലെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ ഹൈക്കോടതി ഇടപെടല്‍

കൊച്ചി: കളമശ്ശേരി എസ്.ഐയെ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദാംങ്ങള്‍ തേടി. പോലീസുകാരന്റെ കൃത്യനിര്‍വഹണത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. അതിനിടെ എസ്.ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തന്റെ സംഭാഷണം റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ച എസ്.ഐക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സക്കീര്‍ ഹുസൈന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.