News Kerala

നിരോധനത്തിന് ശേഷമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കണം - ഹൈക്കോടതി

തിരുവനന്തപുരം: നിരോധനത്തിന് ശേഷമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കാന്‍ സമയപരിധി നിശ്ചയിക്കണം. പരിസ്ഥിതി വകുപ്പിനെ കൂടി ചേര്‍ത്ത് പരിശോധന നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.