News Kerala

സംസ്ഥാനത്തേക്ക് പരമാവധി കോവിഡ് വാക്സീൻ എത്തിക്കുമെന്ന് സർക്കാർ ഹെെക്കോടതിയിൽ

കൊച്ചി: സാധ്യമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും സംസ്ഥാനത്തേക്ക് പരമാവധി കോവിഡ് വാക്സീൻ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആഗോള ടെണ്ടർ വഴി വാക്സീന്‍ വാങ്ങുന്നതിനുള്ള ടെക്നിക്കൽ ബിഡ് ഇന്ന് തുറക്കും.കേന്ദ്രം നൽകിയതിന് പുറമെ എട്ട് ലക്ഷത്തി നാൽപത്തിനാലായിരം ഡോസ് വാക്സീൻ സംസ്ഥാനം സ്വന്തം നിലയിൽ വാങ്ങിയെന്നും കേരള മെഡിക്കൽ സർവ്വീസ് കോർപറേഷൻ ഹൈക്കോടതിയെ അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.