News Kerala

അന്വേഷണത്തിലിരിക്കുന്ന കേസിന്റെ വിവരങ്ങള്‍ പുറത്തു വിടുന്നതില്‍ അതൃപ്തിയുമായി ഹൈക്കോടതി

കൊച്ചി: അന്വേഷണത്തിലിരിക്കുന്ന കേസിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്ത് വിടുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. പ്രതിയെക്കുറിച്ചോ അന്വേഷണങ്ങളെക്കുറിച്ചോ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന് കോടതി. വജ്രവ്യാപാരി ഹരിഹര വര്‍മ്മ കേസിന്റെ വിധി പ്രസ്താവത്തിനിടെയിലാണ് ഹൈക്കോടതി ഇക്കാര്യം നിരീക്ഷിച്ചത്.