News Kerala

കതിരൂർ മനോജ് വധക്കേസിൽ 15 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം

കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ ഒന്നാം പ്രതി വിക്രമനടക്കം 15 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം. യുഎപിഎ ചുമത്തിയ സിബിഐ കേസിൽ ആറ് വർഷമായി പ്രതികൾ റിമാൻഡിൽ കഴിയുകയായിരുന്നു. വിചാരണ തുടങ്ങാത്ത സാഹചര്യം മുൻനിർത്തിയാണ് കോടതി ജാമ്യം നൽകിയത്.