News Kerala

കൂടത്തായി കേസില്‍ ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: പ്രതികളുടെ കുറ്റസമ്മത മൊഴി പരസ്യപ്പെടുത്തരുതെന്ന് ഹൈക്കോടതി. ഇങ്ങനെ ചെയ്യുന്നത് കോടതിയലക്ഷ്യമായി കണക്കാക്കും. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കൂടത്തായി കേസില്‍ ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്നമ്മ കൊലക്കേസില്‍ ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജോളിക്ക് പുറത്ത് ഇറങ്ങാന്‍ കഴിയില്ല.