News Kerala

ലൈഫ് പരാമർശത്തിൽ ആശ്വസിച്ച് സർക്കാർ

തിരുവനന്തപുരം: ലൈഫ് മിഷനിലെ ഹൈക്കോടതി വിധി തിരിച്ചടിയാകുമ്പോഴും മുഖ്യമന്ത്രിയുടേയും മന്ത്രിസഭയുടേയും പങ്കിനെകുറിച്ചുള്ള പരാമർശം സർക്കാറിന് ആശ്വാസമാകും. എന്നാൽ അഴിമതിയിൽ സർക്കാറിന്റെ പങ്കിനെ കുറിച്ചുളള പരാതി പരിഗണിക്കാനിരിക്കുന്നതേ ഉള്ളുവെന്ന് പ്രതിപക്ഷം വാദിക്കുന്നു.