News Kerala

കണ്ടക്ടര്‍ നിയമനം; കെഎസ്ആര്‍ടിസിയോട് അഞ്ച് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയോട് ഹൈക്കോടതിയുടെ അഞ്ച് ചോദ്യങ്ങള്‍. എത്ര റിസര്‍വ് കണ്ടക്ടര്‍മാരുണ്ട്, ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി എടുത്തിട്ടുണ്ടോ, തുടങ്ങിയവയാണ് ചോദിച്ചത്. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട ശേഷം പകരം പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവരെ നിയമിക്കാന്‍ കോടതി നര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 3000 പേര്‍ക്കാണ് അഡ്വെെസ് മെമ്മോ ലഭിച്ചത്. അതില്‍ എത്രപേര്‍ നിയമനം നേടി എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.