പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ പ്രമേയം ഹൈക്കോടതി തടഞ്ഞു
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രമേയം അനുവദിക്കാന്‍ പഞ്ചായത്ത് രാജ് ആക്റ്റ് അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മൂന്നാഴ്ചയ്ക്ക് ശേഷം കേസില്‍ വിശദമായ വാദം കേള്‍ക്കും.