News Kerala

ക്വാറികളുടെ ദൂരപരിധി: ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: സംസ്ഥാനത്തെ ക്വാറികളുടെ ദൂരപരിധി ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. ജനവാസ മേഖലയില്‍ നിന്നും 200 മീറ്റര്‍ ദൂരപരിധിവേണമെന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. 50 മീറ്റര്‍ ദൂരപരിധി മാത്രം മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. െ്രെടബ്യൂണല്‍ ഉത്തരവ് നടപ്പായിരുന്നുവെങ്കില്‍ സംസ്ഥാനത്തെ 95 ശതമാനം ക്വാറികളും പൂട്ടിപ്പോകുമായിരുന്നു.