News Kerala

എൻഫോഴ്സ്മെന്റ് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; സ്‌പീക്കർ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല

കൊച്ചി: ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത 2 കേസുകൾ റദ്ദാക്കണമെന്നാവശ്യമുള്ള എൻഫോഴ്സ്മെന്റ് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വപ്നയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടും, സന്ദീപിന്റെ കത്തിന്റെ പുറത്തും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം എന്ന പേരിൽ എടുത്ത കേസുകൾ റദ്ദാക്കണമെന്നാണ് ആവശ്യം. അതേസമയം,ഡോളർ കടത്തുകേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ചോദ്യം ചെയ്യലിനായി ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ ഹാജരാകാനാകില്ലെന്നാണ് സ്പീക്കർ അറിയിച്ചത്.

Mathrubhumi News is now available on WhatsApp. Click here to subscribe.