കാലടി സര്‍വകലാശാലയില്‍ അച്ചടക്ക നടപടി; സംസ്കൃത വിഭാഗം മേധാവിയെ മാറ്റി
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശലയില്‍ പിഎച്ച്ഡി പ്രവേശനത്തിന് എസ്എഫ്ഐ നേതാക്കള്‍ക്ക് വൈസ്ചാന്സിലര് വഴിവിട്ട് സഹായം ചെയ്യുന്നുവെന്ന് പരാതി ഉന്നയിച്ച വകുപ്പ് മേധാവിയ്ക്കെതിരെ നടപടി.സംസ്കൃത വിഭാഗം മേധാവി ഡോ. പി.വി നാരായണനെതിരെ സ്ഥാനത്ത് നിന്ന് നീക്കി.വൈസ്ചാന്സിലര് ധര്‍മരാജ് അടാട്ടിന്റെ ഇടപടെലുകള്‍ക്കെതിരെ രജിസ്ട്രാര്‍ക്കാണ് ഡോ പി.വി നാരായണന് പരാതി നല്‍കിയത്.