News Kerala

മഴക്കെടുതിക്കു പിന്നാലെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാന്‍ സാദ്ധ്യത: ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മഴക്കെടുതിക്കു പിന്നാലെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാന്‍ സാദ്ധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ദുരന്ത ബാധിത പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേക മുന്‍കരുതല്‍ എടുക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ഉന്നതതല യോഗത്തിനുശേഷം ആരോഗ്യമന്ത്രി പറഞ്ഞു.