News Kerala

നിലയ്ക്കലില്‍ കനത്ത പോലീസ് സന്നാഹം; സംഘര്‍ഷമേഖല ഇന്ന് ശാന്തം

നിലയ്ക്കല്‍: ഇന്നലെ പോലീസും സമരക്കാരും ഏറ്റുമുട്ടിയ നിലയ്ക്കല്‍ ഇന്ന് ശാന്തമാണ്. നിലയ്ക്കലിലെ ഓന്നാം ഗേറ്റിലും രണ്ടാം ഗേറ്റിലും കനത്ത പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. സമരങ്ങള്‍ ഒന്നും തന്നെ പ്രദേശത്ത് ഇല്ല. ആചാര സംരക്ഷണ സമിതിയുടെ സമരപ്പന്തലിന്റെ സംരക്ഷണം പോലീസ് ഏറ്റെടുത്തിട്ടുണ്ട്. 144 പ്രഖ്യാപിച്ചതിനാല്‍ ആചാര സംരക്ഷണ സമിതിയ്ക്ക് സമരവുമായി മുന്നോട്ട് പോകാനാകില്ല.