News Kerala

കാലവര്‍ഷം കനത്തു: തിരുവനന്തപുരം പേട്ടയില്‍ വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുകയാണ്. അതിനിടെ തിരുവനന്തപുരം പേട്ടയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഷോക്കേറ്റ് രണ്ട് മരണം. സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരാണ് മരിച്ചത്. വഴിയാത്രക്കാരായ പ്രസന്ന കുമാരി, രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.