News Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു. കരമനയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.