News Kerala

കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച് പീരുമേട് ഹെലിബറിയ ടീ എസ്‌റ്റേറ്റ് മാനേജ്‌മെന്റ്

ഇടുക്കി: കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച് 850ല്‍ അധികം തൊഴിലാളികളെ പണിയെടുപ്പിച്ച് എസ്‌റ്റേറ്റ് മാനേജ്‌മെന്റ്. ഇടുക്കി പീരുമേട്ടിലെ ഹെലിബറിയ ടീ എസ്‌റ്റേറ്റിലെ തൊഴിലാളികളാണ് ജോലിക്കെത്താന്‍ നിര്‍ബന്ധിതരായത്. ജോലി ചെയ്തില്ലെങ്കില്‍ അത് എഴുതി നല്‍കാന്‍ മാനേജ്‌മെന്റ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി.