News Kerala

സംസ്ഥാന സര്‍ക്കാരിന് കുറഞ്ഞ നിരക്കില്‍ ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് നല്‍കാമെന്ന് ചിപ്‌സാന്‍ ഏവിയേഷന്‍

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന് കുറഞ്ഞ നിരക്കില്‍ ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് നല്‍കാമെന്ന് ചിപ്‌സാന്‍ ഏവിയേഷന്‍. പവന്‍ഹന്‍സിനേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള പ്രപ്പോസല്‍ സര്‍ക്കാരിന് നല്‍കി. 90 മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപയ്ക്ക് മൂന്ന് ഹെലിക്കോപ്റ്റര്‍ നല്‍കാമെന്നാണ് അറിയിച്ചത്. ഈ നിരക്കില്‍ ഒരു ഹെലികോപ്റ്ററാണ് പവന്‍ഹന്‍സ് നല്‍കാമെന്ന് അറിയിച്ചിരുന്നത്.